നിറങ്ങൾ അവന് എന്നും വളരെ ഇഷ്ടമായിരുന്നു.....
വളരെ ചെറുപ്പം തൊട്ടേ ആ ഇഷ്ടം അവനിൽ കൗതുകമുയർത്തി.
സത്വഗുണവിശേഷമുണർത്തുന്ന വെണ്മയും, രജോവികാരം ഉയർത്തിക്കാണിക്കുന്ന ചുമപ്പും, തമോഗുണപ്രധാനനായി വർത്തിക്കുന്ന കറുപ്പും മാത്രമല്ല, മഴവില്ലിന്റെ ഏഴുനിറങ്ങൾ പോലും അവനെ കൊതിപ്പിച്ചിരുന്നു.....
അവനിൽ ഒരായിരം പുതിയ നിറങ്ങൾ ഉണർത്താൻ പോന്നതായിരുന്നു അവ....
പക്ഷെ......
എന്നോ ഒരിക്കൽ.......
മാറി മാറി ജനങ്ങളെ പറ്റിക്കുന്ന ഭരണകൂടവും പാർട്ടികളും അവന്റെ ഉള്ളിൽ കയറി മേഞ്ഞുതുടങ്ങി.......
ആന കരിമ്പിൻ കാട്ടിലെന്നോണം അവർ അവന്റെ ആ പിഞ്ചുമനസ്സിനെ ജീർണിപ്പിച്ചു തുടങ്ങി......
അവന് മനസ്സിലാക്കാൻ കഴിയാത്തവിധം അവർ അവനെ മാറ്റിമറിച്ചു.കൂടെ നിറങ്ങൾ തിരിച്ചറിയാൻ പറ്റാത്ത വിധം അവന്റെ കണ്ണുകളെയും......
ഓരോ പാർട്ടികൾ ഓരോ നിറത്തിലുള്ള കൊടികളുയർത്തിക്കാട്ടി വിളിച്ചപ്പോൾ അവനെ സ്വന്തമായിരുന്ന നിറങ്ങളുടെ ആ സ്വർഗ്ഗലോകം അവനു നഷ്ടപ്പെട്ടു.
അവൻ നിറങ്ങളെ വെറുത്തുതുടങ്ങി.......
അവന്റെ കൂടെ ഞാനും ഇപ്പോൾ നിറങ്ങളെ വെറുത്തുപോകുന്നു.......
നിറമില്ലാത്ത അവസ്ഥ ഞാനും ഇഷ്ടപ്പെടുന്നു ......