Monday, 20 August 2012

ഒരോര്‍മയ്കായി ഞാന്‍ കൊതിക്കുന്നു
ഒരു വിളിക്കായി കാതോര്‍ക്കുന്നു.....
എല്ലാമറിഞ്ഞിട്ടും പോയിടേണം
എന്നോര്‍മയെല്ലാമുപേക്ഷിച്ചൊരിക്കല്‍....

അന്നേ ഞാന്‍ തനിച്ചായിമാറും......


എന്‍ ഏകാന്തതയ്ക്  ഞാന്‍ നിറം കോടുത്തീല.....
മനസ്സിന്‍ വിഭ്രമത്തെ സ്വപ്നമായ് കണ്ടീല്ല....
കണ്ടതൊക്കെയും എന്‍ സ്വപ്നസ്വര്‍ഗത്തെ
പതിച്ചെടുക്കാത്തോരശ്ശവംനാറിയേയല്ലോ....

സ്വര്‍ഗത്തിലെത്തിയപ്പൂങ്കാവനത്തില്‍ ഞാന്‍
വെറുതേയലഞ്ഞലഞ്ഞു മിഥ്യയായ്  മാറവേ.....
വെന്തുരുകി ഉള്ളലിഞ്ഞു ഞാനും തിരിച്ചറിയു-
ന്നിന്നു സത്യവും മിഥ്യതന്‍ ഭൃത്യന്‍

No comments:

Post a Comment