Monday, 20 August 2012

നിള എന്ന മണവാട്ടി


...നിള...

എത്രയോ ശതാബ്ദങ്ങള്‍ പൂത്തുലഞ്ഞ കല്പകവൃക്ഷം....

എല്ലാവരെയും കൊതിപ്പിക്കുമാറ്.....
ഏവരുടെയും സ്വപ്നങ്ങളും ദു:ഖങ്ങളും ഒരുപോലെ തന്നിലടക്കി,
                               ഒഴുകിയൊഴികി.....

ഒടുവില്‍ എല്ലാവരും അവനവന് വേണ്ടുന്നത് കേരളനാടിന്‍റെ ആ മണവാട്ടിയില്‍ നിന്നുമെടുത്തുതുടങ്ങി....
                      അവളാകട്ടെ സസന്തോഷം എല്ലാം നല്‍കി,
                      ഒടുവില്‍ അവളുടെ മജ്ജയാം മണലും....

ഇന്നവള്‍ വിവശയും അബലയുമായ വെറുമൊരു നീരുറവ മാത്രം ...
            സ്വന്തം ദുഃഖം കരഞ്ഞുതീര്‍ക്കാന്‍ പോലും പറ്റാത്തവളായിമാറി.....!!!!

No comments:

Post a Comment