Monday, 20 August 2012

ഒരോര്‍മയ്കായി ഞാന്‍ കൊതിക്കുന്നു
ഒരു വിളിക്കായി കാതോര്‍ക്കുന്നു.....
എല്ലാമറിഞ്ഞിട്ടും പോയിടേണം
എന്നോര്‍മയെല്ലാമുപേക്ഷിച്ചൊരിക്കല്‍....

അന്നേ ഞാന്‍ തനിച്ചായിമാറും......


എന്‍ ഏകാന്തതയ്ക്  ഞാന്‍ നിറം കോടുത്തീല.....
മനസ്സിന്‍ വിഭ്രമത്തെ സ്വപ്നമായ് കണ്ടീല്ല....
കണ്ടതൊക്കെയും എന്‍ സ്വപ്നസ്വര്‍ഗത്തെ
പതിച്ചെടുക്കാത്തോരശ്ശവംനാറിയേയല്ലോ....

സ്വര്‍ഗത്തിലെത്തിയപ്പൂങ്കാവനത്തില്‍ ഞാന്‍
വെറുതേയലഞ്ഞലഞ്ഞു മിഥ്യയായ്  മാറവേ.....
വെന്തുരുകി ഉള്ളലിഞ്ഞു ഞാനും തിരിച്ചറിയു-
ന്നിന്നു സത്യവും മിഥ്യതന്‍ ഭൃത്യന്‍
എന്നും സ്വപ്നം കാണുന്നവരാണ് പലരും.....
സ്വപ്നം യാഥാര്‍ഥ്യ മാക്കാന്‍ ആരും ശ്രമിക്കാറില്ല.....
 എല്ലാ സ്വപ്നങ്ങളും യാഥാര്‍ഥ്യ മാക്കിയ മാനവരൊട്ടില്ലതാനും.....

....എല്ലാ സ്വപ്നങ്ങള്‍ക്കും  യാഥാര്‍ഥ്യത കല്പിക്കുന്ന ദിവസമാണ്  അവന്റെ അന്ത്യം....

നിള എന്ന മണവാട്ടി


...നിള...

എത്രയോ ശതാബ്ദങ്ങള്‍ പൂത്തുലഞ്ഞ കല്പകവൃക്ഷം....

എല്ലാവരെയും കൊതിപ്പിക്കുമാറ്.....
ഏവരുടെയും സ്വപ്നങ്ങളും ദു:ഖങ്ങളും ഒരുപോലെ തന്നിലടക്കി,
                               ഒഴുകിയൊഴികി.....

ഒടുവില്‍ എല്ലാവരും അവനവന് വേണ്ടുന്നത് കേരളനാടിന്‍റെ ആ മണവാട്ടിയില്‍ നിന്നുമെടുത്തുതുടങ്ങി....
                      അവളാകട്ടെ സസന്തോഷം എല്ലാം നല്‍കി,
                      ഒടുവില്‍ അവളുടെ മജ്ജയാം മണലും....

ഇന്നവള്‍ വിവശയും അബലയുമായ വെറുമൊരു നീരുറവ മാത്രം ...
            സ്വന്തം ദുഃഖം കരഞ്ഞുതീര്‍ക്കാന്‍ പോലും പറ്റാത്തവളായിമാറി.....!!!!