Saturday, 23 June 2012

ഒരു വ്യഥ

എന്‍റെ പശ്ചാത്തലവും മനസ്സിന്‍റെ സംഗീതവുമൊക്കെ വെറുതെയാണെന്നു തോന്നുന്ന ആ നിമിഷം....
അതാണ് ജീവിതത്തില്‍ ഞാന്‍ ഏറെ കൊതിക്കുന്നത്....
ആര്‍ക്കുവേണ്ടിയും, എന്തിന് എനിക്കുവേണ്ടിയടക്കം ഞാനല്ലാതെ ജീവിക്കുക...
എനിക്കു തീര്‍ക്കാന്‍ ഒരു സ്വപ്നസൗധം പോലും ബാക്കിയില്ലാതെ....
അങ്ങനെ അങ്ങനെ അങ്ങനെ.....
ലോകത്തിലെ അത്യുന്നതമായ നിമിഷം....

.....അതുതന്നെയാണ് പരമാനന്ദം.....

ഒരു നൊമ്പരം

എന്‍റെ മനസ്സില്‍ ഞാന്‍ തന്നെ കുഴിച്ചുമൂടിയ ദുഃഖങ്ങളും വിഷമതയുടെ ആഴികളും ചിലപ്പോള്‍ ഞാനറിയാതെ ഒരുമിച്ച് താണ്ടവരൂപം കൈക്കൊണ്ട് പിടഞ്ഞുപിടഞ്ഞ്‌ ഒടുവില്‍ കൃത്യാരൂപമായി മാറി എന്‍റെ ഹൃദയമാകുന്ന ദര്‍പ്പണത്തില്‍ ചെന്നിടിച്ച് അതുടയവെ ഞാന്‍ തിരിച്ചറിയുന്നൂ എന്‍റെ ഹൃദയം മൂര്‍ച്ചയേറിയ ചില്ലുകഷ്ണങ്ങളാല്‍ മാത്രം ദൈവമെന്ന മഹാന്‍ നെയ്തതല്ല ; അതിന്‍റെ കൂടെ നമ്മളെയൊക്കെ കൊതിപ്പിക്കും പൂക്കളുടെ ദളങ്ങളും കൂട്ടിയിരുന്നു.....