Monday, 13 June 2011

ഒരിക്കല്‍ ഞാനെന്‍റെ ഹൃദയത്തോട് ചോദിച്ചു, നീ എന്നെ മറന്നുപോയോ എന്ന്........!
എന്നെ ജീവിപ്പിക്കാനായി അപ്പോഴും തുടിച്ചുകൊണ്ടിരിക്കുന്ന ആ ചുവന്ന ചെമ്പരുത്തിപ്പൂ എന്നോട് പറഞ്ഞു, "ഞാന്‍ നിന്നെ മറന്നെങ്കില്‍ നീ എന്നോട് ഇന്ന് ഈ ചോദ്യം ചോദിക്കില്ലല്ലോ........?" എന്ന്.....


ഞാന്‍ തിരിച്ചറിഞ്ഞു---മറന്നുപോയത് ഞാനാണ്‌..., മറിച്ച്‌ എന്‍റെ  ഹൃദയമാകുന്ന പുഷ്പമോ അതിലെ ഇതളുകളായ എന്‍റെ  കൂടുകാരോ അല്ല.....
എന്‍റെ   മനസ്സ് ദിവസങ്ങള്‍ പോലെതന്നെ രാത്രിയുടെയും പകലിന്റെയും ഒരു സങ്കരമാണ്....
ഞാന്‍ പോലുമറിയാതെ അവ മാറാറുണ്ട്...
ചിലപ്പോള്‍ ഉണര്‍ച്ചയുടെ, അല്ലെങ്കില്‍ പുതിയ ഉദയത്തിന്‍റെ  നറുമണം തൂകും....

ചിലപ്പോഴാകട്ടെ അവ എന്നെത്തന്നെ പിച്ചിച്ചീന്തുംവിധം പ്രക്ഷോഭാവസ്സ്ഥയിലാകും.....