Thursday, 16 June 2011

ഒരു വിജ്ഞാപനം


.......എന്നെക്കാളേറെ ഞാന്‍ അവളെക്കുറിച്ചോര്‍‍ത്ത്  ഇഷ്ടപ്പെട്ട ദിവസങ്ങള്‍...
ഞാന്‍ രാത്രിയാകുന്ന കടലാസു ശകലത്തില്‍ മയക്കമാകുന്ന പൊന്‍പേനകൊണ്ട് സ്വപ്നങ്ങളാകുന്ന തൂവല്‍കൊട്ടാരങ്ങള്‍ തീര്‍ത് അവളെ അതിലെ രാജകുമാരിയാക്കിയ നിമിഷങ്ങള്‍...
എന്നും അവളെ കാണാനായി കൊതിച്ച കണ്ണുകളെ എന്തെങ്കിലും കളിവാക്കുകള്‍ പറഞ്ഞ് തിരിച്ചുവിളിച്ച മനസ്സിന്‍റെ ദിവാസ്വപ്നരംഗങ്ങള്‍....


എല്ലാം

എല്ലാം വെറുതെയായിരുന്നോ....?

ഞാന്‍ അനുഭവിച്ചതില്‍ ഏറ്റവും നല്ല സുഖമുള്ള നോവ്....